HomeNewsTransportഷൊർണൂർ-കണ്ണൂർ പാതയിൽ മെമു സർവീസ് തുടങ്ങി; കുറ്റിപ്പുറത്തും സ്റ്റോപ്പ്; അറിയാം സമയ ക്രമങ്ങൾ

ഷൊർണൂർ-കണ്ണൂർ പാതയിൽ മെമു സർവീസ് തുടങ്ങി; കുറ്റിപ്പുറത്തും സ്റ്റോപ്പ്; അറിയാം സമയ ക്രമങ്ങൾ

memu-shoranur-kannur

ഷൊർണൂർ-കണ്ണൂർ പാതയിൽ മെമു സർവീസ് തുടങ്ങി; കുറ്റിപ്പുറത്തും സ്റ്റോപ്പ്; അറിയാം സമയ ക്രമങ്ങൾ

കുറ്റിപ്പുറം: ഷൊർണൂർ-കണ്ണൂർ പാതയിൽ ഇനി ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ മെമുവിൽ യാത്ര ചെയ്യാം. ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ 21 സ്റ്റേഷനുകളിൽ മെമു നിർത്തും. യാത്രയ്ക്ക് മെയിൽ എക്‌സ്‌പ്രസിന്റെ നിരക്ക് നൽകണം. കോവിഡിനുശേഷം സർവീസ് നടത്തുന്ന ആദ്യ അൺ റിസർവ്ഡ് ട്രെയിനാണിത്. മറ്റെല്ലാ വണ്ടികളിലും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്താലേ യാത്ര സാധ്യമാകൂ.
memu-shoranur-kannur
പുതിയതായി ഓടിത്തുടങ്ങിയ മെമുവിൽ 12 കാറു(കോച്ച്)കളാണുള്ളത്. ഇതിൽ മൂന്ന് മോട്ടോർകാറുകളും ഒൻപത് ട്രെയിലർ കാറുകളുമാണ്. ഒരു മോട്ടോർകാറിൽ 65 പേർക്ക് ഇരുന്നും 138 പേർക്കും നിന്നുകൊണ്ടും യാത്ര ചെയ്യാനാകും. ട്രെയിലർ കാറിൽ 80 പേർക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യമുണ്ടാകും. 145 പേർക്ക് നിൽക്കാനാകും. ആകെ 2634 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്.
memu-shoranur-kannur-time-table
മലബാറിലുള്ളവരുടെ ദീർഘകാലത്തെ ആഗ്രഹമാണ് സഫലീകരിക്കപ്പെട്ടത്. പുലർച്ചെ 4.30-നാണ് ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. പട്ടാമ്പി, പള്ളിപ്പുറം, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിലൂടെയെല്ലാം മെമു കടന്നുപോകും. 6.32-നാണ് കോഴിക്കോട്ടെത്തുക.

എന്താണ് എമു?
മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ വൈദ്യുതിയിൽ ഓടുന്ന സബർബൻ തീവണ്ടികളാണ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (Electric Multiple Units) അഥവാ എമു. രണ്ട് കോച്ചുകളും ഒരു എൻജിനോട് കൂടിയ കോച്ചും ചേർന്നതാണ് ഒരു യൂനിറ്റ്. ഇത്തരം മൂന്നോ അതോ നാലോ യൂണിറ്റുകളാണ് (അതായത് ഒമ്പതോ പന്ത്രണ്ടോ കോച്ചുകൾ) ആണ് സാധാരണയായി എമു എന്ന സബർബൻ തീവണ്ടിയിൽ ഉണ്ടാകുക. എൻജിൻ അടങ്ങിയ കോച്ചുകൾ രണ്ടറ്റത്തും മധ്യത്തിലുമായിരിക്കും. പ്രതേക എൻജിൻ ഇല്ലാത്തതിനാൽ
വണ്ടിയുടെ ദിശ മാറ്റാൻ വളരെ എളുപ്പമാണ്. സാധാരണ തീവണ്ടികൾക്ക് വേണ്ട എൻജിൻ മാറ്റം അഥവാ ഷണ്ടിങ് എമുവിന് വേണ്ട. പെട്ടന്ന് തന്നെ വേഗം കൂട്ടുവാനും കുറക്കുവാനുമുള്ള കഴിവ് എമുവിന് ഉള്ളതുകൊണ്ട് യാത്രാസമയം കുറച്ചു മതി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!