വെട്ടിച്ചിറയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പൂട്ടിയിട്ടു: സൂമൂഹിക പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു
കോട്ടയ്ക്കല്‍: വെട്ടിച്ചിറ മുഴങ്ങാണിയില്‍ പൂട്ടിയിട്ടിരുന്ന യുവതിക്ക് ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കായ ‘സ്‌നേഹിത’യുടെ ഇടപെടല്‍ തുണയായി. കുടുംബശ്രീ മുഖേന ലഭിച്ച വിവരപ്രകാരം സ്‌നേഹിതയിലെ അംഗങ്ങള്‍ വീട് സന്ദര്‍ശിച്ചത്.
മാനസികനില തകര്‍ന്ന സീനത്ത് എന്ന മുപ്പത്തഞ്ചുകാരിയാണ് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നത്. തൊട്ടടുത്തുള്ള ബിസ്മി അയല്‍ക്കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍ ജനല്‍വഴി നല്‍കിയിരുന്ന ഭക്ഷണമാണ് യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കുടുബശ്രീ അയല്‍ക്കൂട്ടത്തിലെ സ്ത്രീകളെക്കൂട്ടി ‘സ്‌നേഹിത’ പ്രവര്‍ത്തക ടി.പി. പ്രമീളയും കൗണ്‍സിലര്‍ മായയും കാടാമ്പുഴ പോലീസ്സ്‌റ്റേഷനില്‍ എത്തി യുവതിയെ അടിയന്തരമായി പുനരധിവസിപ്പിച്ച് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. പിന്നീട് വനിതാപോലീസിന്റെ സഹായത്തോടെ യുവതിയെ മഞ്ചേരി മജിസ്ട്രറ്റിനു മുന്‍പാകെ ഹാജരാക്കി. മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരം യുവതിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here