മകളുടെ വിവാഹത്തോടൊപ്പം എട്ട് നിർധന യുവതികൾക്ക് മംഗല്യ സൗഭാദ്യമൊരുക്കി വൈരങ്കോട് സ്വദേശി മയ്യേരി സിദ്ധീഖ്
തിരുനാവായ : മകളുടെ വിവാഹത്തോടൊപ്പം എട്ട് നിർധന യുവതികൾക്ക് മംഗല്യസൗഭാഗ്യമൊരുക്കാനായത് ഒരു നിയോഗമായാണ് മയ്യേരി സിദ്ദീഖ് എന്ന പിതാവ് കണ്ടത്. വടക്കെ പല്ലാർ മഹല്ല് വൈരങ്കോട് മയ്യേരി സിദ്ദീഖ്-ഫാത്തിമ ദമ്പതിമാരുടെ മകൾ ഫർസാന സുരയ്യയും കുറ്റിപ്പുറം മൂടാൽ പെരുമ്പറമ്പ് മഹല്ലിലെ പാടത്ത് മൊയ്തീൻകുട്ടിയുടെ മകൻ മുഹ്സിനും തമ്മിലുള്ള വിവാഹത്തോടൊപ്പമാണ് എട്ട് യുവതികൾക്ക് മംഗല്യഭാഗ്യമൊരുങ്ങിയത്. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള എട്ടു യുവതികളാണ് ഇവിടെ വിവാഹിതരായത്.
അഞ്ചുപവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും യാത്രാ ചെലവുകളും സിദ്ദീഖ് നൽകി. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിക്കാഹിന് കാർമികത്വം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. 2024-25-ൽ നടക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിന് പത്ത് യുവതികൾക്ക് മംഗല്യസൗഭാഗ്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സിദ്ദീഖും കുടുംബവും പറയുന്നു. ഗൾഫിലും നാട്ടിലുമായി ബിസിനസ് നടത്തുകയാണിപ്പോൾ സിദ്ദീഖ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here