കുറ്റിപ്പുറം എം.ഇ.എസ്. കാമ്പസ് സ്‌കൂളിന് നാബെറ്റ് അംഗീകാരം
കുറ്റിപ്പുറം എം.ഇ.എസ്. കാമ്പസ് സീനിയർ സെക്കൻഡറി സ്‌കൂളിന് മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന നാബെറ്റ് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ്) അംഗീകാരം.
പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവ്, യോഗ്യരായ അധ്യാപകരുടെ സേവനം, ശിശുസൗഹൃദ അന്തരീക്ഷം, സ്‌കൂൾ പരിപാലനം, പരീക്ഷ, മൂല്യനിർണയം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം. 1991-ൽ കിന്റർ ഗാർട്ടൻ മാത്രമായി തുടങ്ങിയ വിദ്യാലയത്തിൽ ഇന്ന് ഹയർസെക്കൻഡറിവരെയുണ്ട്. സ്‌കൂൾ പ്രിൻസിപ്പൽ സുനിതാ നായർ, എം.ഇ.എസ്. എഡ്യുക്കേഷൻ ബോർഡ് ജോയിന്റ് സെക്രട്ടറി ടി.വി. അലി, അക്രഡിറ്റേഷൻ കോ-ഓർഡിനേറ്റർ സറീന ഷാനവാസ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here