നാക് എ പ്ലസ്; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന് അനുമോദനം
വളാഞ്ചേരി: നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിനുള്ള അനുമോദനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ .ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ.പി.ജെ .ലബ്ബ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.സി.രാജേഷ് , കോർപ്പറേറ്റ് മാനേജർ പി.എച്ച്.മുഹമ്മദ്, സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, ഒ.സി.സലാഹുദ്ദീൻ,കോഓർഡിനേറ്റർ മാരായ ഡോ.നജില, ടി.വൈ. പ്രൊഫ.കൃഷ്ണപ്രഭ എന്നിവർ പ്രസംഗിച്ചു. നാക് എ പ്ലസ് ഗ്രേഡ് ലഭിക്കുന്ന മലപ്പുറം ജില്ലയിലെ ഏക കലാലയമാണ് എം.ഇ.എസ്. 1981 ൽ സ്ഥാപിതമായ കോളേജിൽ നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗങ്ങളിലായി 1700 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here