കോവിഡ് 19 : സാനിറ്റൈസർ വിതരണവുമായി എം.ഇ.എസ് കെ.വി.എം കോളേജ്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധത്തിനുള്ള ബ്രേക്ക് ദ ചെയിൻ കാംപെയിനിന്റെ ഭാഗമായി വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജിലെ രസതന്ത്ര ഗവേഷണ വിഭാഗം ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം തുടങ്ങി. ആദ്യഘട്ടത്തിൽ വളാഞ്ചേരി മുനിസിപ്പൽ ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സാനിറ്റൈസർ നൽകി. മു നിസിപ്പൽ ചെയർ പേഴ്സൺ സി.കെ. റുഫീന ഉദ്ഘാടനം ചെയ്തു. രസതന്ത്ര വിഭാഗം അധ്യാപകരായ പ്രൊഫ കെ. എം റുഖിയ, ഡോ സി. രാജേഷ് , ഡോ സൈഫുന്നീസ, പ്രൊഫ. ജസീല, ഡോ സുരജ എന്നിവരാണ് സാനിറ്റൈസർ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ
ആവശ്യക്കാർക്ക് കുറഞ്ഞ ചെലവിൽ സാനിറ്റൈസർ നിർമ്മിച്ചു നൽകാനുള്ള തയ്യാറെടുപ്പിലാണ് രസതന്ത്ര വിഭാഗം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here