സ്ത്രീകൾക്കെതിരേയുള്ള അതിക്രമം: മുഖത്ത് പെയിന്റിങ് മത്സരം നടത്തി വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിലെ വിദ്യാർഥിനികൾ
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ സംസ്ഥാന വനിതവികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന വനിതാവിഭാഗം വിദ്യാർഥികൾ മുഖത്ത് പെയിന്റിങ് മത്സരം നടത്തി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയത്. ബി.കോം ഫിനാൻസ് വിദ്യാർഥികളായ റീമ സിമ്രാൻ, കെ. ലുബ്‌ന ഷെറിൻ എന്നിവർ ഒന്നാംസ്ഥാനക്കരായി. പോളിമർ കെമിസ്ട്രി വിഭാഗം വിദ്യാർഥികളായ എ. തീർഥ ദാസ്, ടി. ഹരിചന്ദന എന്നിവർ രണ്ടാംസ്ഥാനവും ഇന്റഗ്രേറ്റഡ് ബോട്ടണിയിലെ സാലിമ പാലപ്പുര, കെ. അനുപമ എന്നിവർ മൂന്നാംസ്ഥാനവും നേടി. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ്, പ്രോഗ്രം കോ-ഓർഡിനേറ്റർ ഡോ. സി. സൗമിനി, ഡോ. എസ്.ആർ. പ്രീത, മൃദുൽ മൃണാൾ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here