HomeNewsStrikeകുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു

mesce-strike-principal

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു

തൃക്കണാപുരം : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപതോടെയാണ് ആരേയും ഓഫീസിനകത്തേക്ക്‌ പ്രവേശിപ്പിക്കാതെ ഒരുവിഭാഗം വിദ്യാർഥികൾ ഉപരോധമേർപ്പെടുത്തിയത്.
Ads
പുതിയ പ്രിൻസിപ്പൽ അധികാരത്തിലേറിയശേഷം കാമ്പസിലെ സംഘർഷങ്ങളിൽ വിചിത്രമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും പലകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രണ്ടു വിദ്യാർഥികളെ അന്വേഷണവിധേയമായും തുടർന്ന് നാലുമാസത്തേക്കും സസ്‌പെൻഡ് ചെയ്‌തെന്നും തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
mesce
ഒരു വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടങ്കിലും പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാകാതെ പിരിഞ്ഞുപോകില്ലന്ന് വിദ്യാർഥികൾ നിലപാടെടുത്തു. തുടർന്ന് വിദ്യാർഥികളും പോലീസും പ്രിൻസിപ്പലും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് പതിനൊന്നോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്‌നം ചർച്ചചെയ്യാമെന്ന് പോലീസ് ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.
mesce-strike-principal
അതേസമയം, സംഘർഷങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി ഉചിതമായ നടപടികൾ തുടർന്നും കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ ഐ. റഹ്‌മത്തുന്നിസ പറഞ്ഞു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!