അൺ എയ്ഡഡ് കോളേജ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണം: അഡ്വ. റഹ്മത്തുള്ള
കുറ്റിപ്പുറം: കേരളത്തിലെ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരും മാനേജുമെൻ്റുകളും തയ്യാറാവണമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എം. റഹ്മത്തുള്ള ആവശ്യപ്പെട്ടു. ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കാലാനുസൃതമായ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ജീവനക്കാരോട് ചില മാനേജ്മെൻ്റ്കൾ ഉയർത്തുന്ന പിരിച്ചു വിടൽ ഭീഷണി അനുവദിക്കാവുന്ന തല്ലെന്നും അദ്ദേഹം പറഞ്ഞു. .കേരളത്തിലെ ഭൂരിഭാഗം അൺ എയ്ഡഡ് കോളേജുകളിലും ദീർഘകാലമായി കുറഞ്ഞ വേതനത്തിനാണു ജീവനക്കാർ ജോലി ചെയ്യുന്നത്.ഇവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു) വാർഷിക ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സലീം അന്തരത്തിൽ,സി.എം അക്ബർ കുഞ്ഞു,നൗഫൽ തണ്ടിലം, ഇ.വി അഷ്റഫ്, അബു വെള്ളഞ്ചേരി,നാസർ ആലത്തിയൂർ,റഫീഖ് വട്ടംകുളം,റഷീദ് വട്ടംകുളം,ഹംസ മോൻ,ഏനുദ്ദീൻ മുഹമ്മദാലി,ബാവ പളളിയാലിൽ,പി.അബു,അബൂബക്കർ ചോലയിൽ,ഇസ്മായീൽ ഇരിക്കൽ, ആർ.ക്കെ നൗഷാദ്,മുജീബ് റഹ്മാൻ കാരന്തൂർ,പി.എം നാരായണൻ,ജന സെക്രട്ടറി ജലീൽ പാലത്തിങ്ങൽ സംസാരിച്ചു. ഭാരവാഹികളായി ആതവനാട് മുഹമ്മദ് കുട്ടി (പ്രസിഡൻ്റ്) അബ്ദുൽ ജലീൽ പി (ജന സെക്രട്ടറി),മുജീബ് റഹ്മാൻ എം.പി (ട്രഷറർ), പി.എം നാരായണൻ,നസറുദ്ദീൻ.സി ( വൈസ് പ്രസിഡൻ്റ്),മൂസക്കുട്ടി ടി.പി,അബ്ദുല്ല പി (സെക്രടറി) എന്നിവരെ തിരഞ്ഞെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here