HomeNewsAchievementsസാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി

സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി

mesce-kuttippuram-nss-award-2024

സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എൻ.എസ്.എസ്. സെൽ പുരസ്‌കാരം കുറ്റിപ്പുറം MES എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏറ്റുവാങ്ങി

കുറ്റിപ്പുറം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം കുറ്റിപ്പുറം M.E.S എഞ്ചിനീറിങ് കോളേജ്‌ ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം MES എൻജിനിയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസർ ആയ ഡോ: പി യു സുനീഷിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. 2020 – 23 വർഷങ്ങളിലെ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. അവാർഡ് ദാന ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബിജു, ഡോ. വിനോദ് കുമാർ ജേക്കബ്, അഡ്വ. ഐ സാജു, സർവകലാശാല എൻ എസ്‌ എസ്‌ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ അരുൺ എം എന്നിവർ സംബന്ധിച്ചു. സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സജി ഗോപിനാഥ് സ്വാഗതഗവും രജിസ്ട്രർ ഡോ പ്രവീൺ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!