HomeNewsCultureതിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

kadannapally

തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായി പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ആർക്കിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം മാമാങ്ക സ്ഥലം സന്ദർ‌ശിക്കവെയാണ് മന്ത്രിയുടെ ഉറപ്പ്.
തിരുന്നാവായയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് കൊടക്കൽ മിഷൻ ആശുപത്രിയോട് ചേർന്നുള്ള മാമാങ്ക സ്ഥലം. നിലവിൽ സംരക്ഷണ ഭിത്തിയടക്കമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും കൂടുതൽ കരുതൽ അർ‌ഹിക്കുന്ന സ്ഥലമെന്നതിനാലാണ് മന്ത്രി നേരിട്ട് സന്ദർശനം നടത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നല്കിയത്.
kadannapally-mamankam
എം.എൽ.എ സി.മമ്മൂട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി, ആർക്കിയോളജിക്കൽ വകുപ്പ് ഡയറക്ടർ രജികുമാർ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മന്ത്രിയെ അനുഗമിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!