HomeTechnologyവിൻഡോസ്-10നുള്ള പിന്തുണ പിൻവലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിൻഡോസ്-10നുള്ള പിന്തുണ പിൻവലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

windows

വിൻഡോസ്-10നുള്ള പിന്തുണ പിൻവലിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

മുംബൈ : മൈക്രോസോഫ്റ്റ് വിൻഡോസ്-10 ഓപ്പറേറ്റിങ് സിസ്റ്റത്തിനു (ഒ.എസ്.) നൽകിവരുന്ന പിന്തുണ പിൻവലിക്കുന്നു. 2025 ഒക്ടോബർമുതൽ വിൻഡോസ് പത്തിനുള്ള പിന്തുണ ഒഴിവാക്കാനാണ് തീരുമാനം. അതേസമയം, 2028 വരെ സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വാർഷികനിരക്ക് ഈടാക്കും. ഇത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. തുക കൂടുതലായാൽ പുതിയ കംപ്യൂട്ടറുകൾ വാങ്ങുന്നതാകും ലാഭകരം. ലോകത്താകെ 24 കോടിയോളം കംപ്യൂട്ടറുകളെ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ അപ്ഡേറ്റുകൾ ലഭ്യമാകാതെ വരുന്നത് കംപ്യൂട്ടറുകളുടെ സുരക്ഷയെയും പ്രവർത്തനത്തെയും ബാധിക്കും.
windows
ഘട്ടംഘട്ടമായി ഇത്രയും കംപ്യൂട്ടറുകൾ ഇ-മാലിന്യത്തിന്റെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 48 കോടി കിലോ ഇ-മാലിന്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുകയെന്ന് വിവരവിശകലന സ്ഥാപനമായ കാനലിസ് റിസർച്ച് എന്ന കമ്പനി വിലയിരുത്തുന്നു. നിർമിതബുദ്ധി സാങ്കേതികവിദ്യയെ കംപ്യൂട്ടറുകളിൽ കൊണ്ടുവരുംവിധമാണ് പുതിയ ഒ.എസ്. അവതരിപ്പിക്കാനിരിക്കുന്നത്. മാന്ദ്യത്തിലായ കംപ്യൂട്ടർ വിപണിയിൽ ഉണർവുണ്ടാക്കാൻ തീരുമാനം സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിച്ചാലും വർഷങ്ങളോളം പല കംപ്യൂട്ടറുകളും ഉപയോഗിക്കാനാകും. അപ്ഡേറ്റുകളില്ലാത്തതിനാൽ കാര്യക്ഷമത കുറവായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!