HomeNewsReligionപെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘം മീലാദ് ഫെസ്റ്റ് 2019 ആഘോഷിച്ചു

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘം മീലാദ് ഫെസ്റ്റ് 2019 ആഘോഷിച്ചു

milad-fest

പെരുമ്പറമ്പ് നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘം മീലാദ് ഫെസ്റ്റ് 2019 ആഘോഷിച്ചു

പെരുമ്പറമ്പ് : പ്രവാചക സ്നേഹത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുൽ ഇസ്ലാം മദ്രസയിൽ രാവിലെ 10 മണിക്ക് മഹല്ല് ജനറൽ സെക്രട്ടറി PK ബാവ ഹാജി പതാക ഉയർത്തൽ കർമ്മം നിർവഹിച് പരിപാടിക്ക് തുടക്കം കുറിച്ചു. മൗലീദ് പാരായണത്തിന് ശേഷം നടന്ന അന്നദാന വിതരണത്തിന് മഹല്ല് ഖത്തീബ് ഉസ്താദ് :അബ്ബാസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. വൈകീട്ട് 4 മണിക്ക് നബിദിന സന്ദേശ ബൈക്ക് റാലി പോഗ്രാം കമ്മിറ്റി ചെയർമാൻ PK മാനുപ്പ സാഹിബിന് പതാക കൈമാറി കോട്ടപ്പുറത്ത് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പറമ്പ്, പൈതൽ ജാറം മൂടാൽ ദർഗ്ഗ ശരീഫ്, അച്ചിപ്പുറം തങ്ങൾ മക്കാം കാർത്തല പുളിയമ്മാട് ജാറം എന്നിവിടങ്ങളിൽ സിയാറത്തിനു ശേഷം പെരുമ്പറമ്പ് മദ്രസയിൽ സമാപിച്ചു.
milad-fest
തുടർന്നുനടന്ന മീലാദ് സമ്മേളനം മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു മഹല്ല് പ്രസിഡണ്ട് ടി.പി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ നിസാമി മഞ്ചേരി ഹുബ്ബു റസൂൽ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു കൺവീനർ ടിപി അജ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മഹല്ല് സെക്രട്ടറി പി കെ ബാവ ഹാജി, സയ്യിദ് ജാഫർ സാദിഖ് തങ്ങൾ, അസൈനാർ ഉസ്താദ്, ജാഫർ ഹുസൈൻ സഖാഫ്, അബ്ദുറഹ്മാൻ ഉസ്താദ്, സിയാദ് അസ്ഹരി, പികെ ഹൈദരാലി എന്നിവർ അവർ വേദിയിൽ സന്നിഹിതരായി. 36വർഷം മഹല്ലിൽ സേവനമനുഷ്ഠിച്ച അസൈനാർ ഉസ്താദിനെയും അറബിക് കലോത്സവത്തിലും മാപ്പിളപ്പാട്ട് മദ്ഹ് ഗാനങ്ങൾ മികച്ച വിജയം കരസ്ഥമാക്കിയ അബ്ദുള്ള ഫാദിലിനെയും ആദരിച്ചു. ആബിദ് കൊടുമുടിയുടെ ഇശൽ നൈറ്റ് അബ്ദുള്ള ഫാദി യുടെ മദ്ഹ് ഗാനങ്ങൾ, ദഫ് പ്രദർശനം, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് സ്വാഗതസംഘം ഭാരവാഹികൾ ഉസ്താദുമാർ മഹല്ല് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!