HomeNewsCrimeഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ

ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ

land-mine-at-kuttippuram

ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ

കുറ്റിപ്പുറം: ഭാരതപ്പുഴയി‍ൽനിന്ന് ഇന്നലെ കണ്ടെത്തിയ വെടിക്കോപ്പുകൾ മുഴുവൻ സൈന്യം ഉപയോഗിക്കുന്നവ. കുഴിബോംബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറ് പൾസ് ജനറേറ്റർ, രണ്ട് ട്യൂബ് ലോഞ്ചർ, 32 വെടിയുണ്ടകൾ ഉള്ള കാട്രിജ്, വിവിധ സ്ഫോടക വസ്തുക്കൾ ബന്ധിപ്പിക്കുന്ന വയറുകൾ എന്നിവയാണ് 560 വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയത്.

വെടിയുണ്ടകൾ സ്വയം നിറയ്ക്കുന്ന തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾസ്) ഉപയോഗിക്കുന്ന വലിയ ഉണ്ടകളാണ് ഇന്നലെ കണ്ടെടുത്തവ. 7.62 എംഎം വലുപ്പമുള്ളവയാണ് ഇവ. വെടിയുതിർത്ത ഉണ്ടകളുടെ 45 ഷെല്ലുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമേ ചതുപ്പുനിലങ്ങളിൽ ടാങ്കുകൾ അടക്കമുള്ളവ താഴാതിരിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റിന്റെ ഒരു ഭാഗവും ലഭിച്ചു. ഇവയെല്ലാം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നവയാണ്.

ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഇവ തള്ളിയതാകാനുള്ള സാധ്യതയും പുഴയിൽ നേരിട്ടെത്തി ഒളിപ്പിച്ചതാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുഴിബോംബുകൾ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഫാക്ടറിയിൽനിന്നു പുറത്തെത്തിയ കുഴിബോംബുകൾക്ക് ഒപ്പം എത്തിച്ചതാകാം വെടിക്കോപ്പുകളുമെന്ന് കരുതുന്നു. കണ്ടെടുത്ത വെടിക്കോപ്പുകൾ ഏത് ക്യാംപിൽനിന്നാണെന്ന് സൈന്യത്തിന്റെ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!