HomeNewsDevelopmentsകോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു

കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു

mini-mast-light

കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു

കോട്ടയ്ക്കൽ: നിയോജകമണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് (എൽ.ഇ.ഡി.) ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. എം.എൽ.എയുടെ 2017-2018 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 33.55 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
kottakkal-mla
കോട്ടയ്ക്കൽ നഗരസഭയിലെ ചീനംപുത്തൂർ വാർഡ്, വെസ്റ്റ് വില്ലൂർ, ചങ്കുവെട്ടിക്കുണ്ട് പള്ളിക്ക് സമീപം, കുറ്റിപ്പുറം ഫാറൂഖ് നഗർ, കോട്ടയ്ക്കൽ കോട്ടപ്പടി ശിവക്ഷേത്രത്തിനുസമീപം, മദ്രസുംപടി അങ്ങാടി, മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ ക്ഷേത്രത്തിനു സമീപം, വട്ടപ്പറമ്പ് പള്ളിക്കുസമീപം, എ.സി. നിരപ്പ് അങ്ങാടി, ഉരുളിയൻകുന്ന്, എടയൂർ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിനു സമീപം, ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി അങ്ങാടി, പൊൻമള പഞ്ചായത്തിലെ മുട്ടിപ്പാലം വാർഡ് 4, വട്ടപ്പറമ്പ് നെല്ലോളിപ്പറമ്പ്, വട്ടപ്പറമ്പ് മിച്ചഭൂമി റോഡ്, കോൽക്കളം കിഴക്കേത്തല റോഡ്, കോൽക്കളം കുന്നംകുറ്റി, ചൂനൂർ സ്‌കൂൾപ്പടി, മരവട്ടം, പൂവ്വാട് മദ്രസപ്പടി, വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി എന്നിവിടങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
mini-mast-light
സർക്കാർ അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻസസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്ക്) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എൽ.എസ്.ജി.ഡി. വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കാണ് പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2016-17 വർഷത്തിൽ സ്ഥാപിച്ച 70 മിനിമാസ്റ്റ് ലൈറ്റുകളുൾപ്പെടെ മണ്ഡലത്തിലെ 91 കേന്ദ്രങ്ങളിൽ ഇതോടുകൂടി മിനി മാസ്റ്റ് എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശിക്കും. പദ്ധതിയുടെ അന്തിമഘട്ടം പൂർത്തീകരിച്ച് ഉടൻ സമർപ്പിക്കാനാകുമെന്ന് എം.എൽ.എ. അറിയിച്ചു.
Summary: New mini mast lights to be installed at various centers.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!