അസറിന്റെ വീട് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു
കുറ്റിപ്പുറം : പാലക്കാട്ട് വാഹന പരിശോധനയ്ക്കിടെ അപകടത്തിൽ മരിച്ച മോട്ടോർ എ.എം.വി.ഐ. അസറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അസറിന്റെ കുറ്റിപ്പുറത്തെ വസതി സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ബന്ധുക്കളെ അനുശോചനം അറിയിക്കാൻ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മന്ത്രി കുറ്റിപ്പുറത്തെ കാങ്കപ്പുഴ കടവിന് സമീപത്തെ വീട്ടിൽ എത്തിയത്. നാസർ പൊറ്റാരത്ത്, അഷറഫ് കുറ്റിപ്പുറം എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here