HomeNewsPoliticsപ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ ലഭിച്ചിട്ടും എന്തുകൊണ്ട് കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരിച്ചില്ല?- മന്ത്രി കെ‌ടി ജലീൽ

പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ ലഭിച്ചിട്ടും എന്തുകൊണ്ട് കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരിച്ചില്ല?- മന്ത്രി കെ‌ടി ജലീൽ

kt jaleel kanjippura

പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ ലഭിച്ചിട്ടും എന്തുകൊണ്ട് കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരിച്ചില്ല?- മന്ത്രി കെ‌ടി ജലീൽ

വളാഞ്ചേരി: പ്രവൃത്തി ഉദ്ഘാനങ്ങൾ രണ്ടെണ്ണം കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കിട്ടിയിട്ടും എന്തുകൊണ്ട് കഞ്ഞിപ്പുര ബൈപ്പാസ് പൂർത്തീകരിച്ചില്ലെന്ന് മന്ത്രി കെ‌ടി ജലീൽ. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ 72 മണിക്കൂർ ഉപവാസ സമരത്തിൽ ഉരർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായുള്ള സി‌പി‌എമ്മിന്റെ കഞ്ഞിപ്പുരയിൽ വച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി ജലീൽ ഇക്കാര്യം ചോദിച്ചത്.

വെറും 10 കോടി രൂപയാണ് അന്നത്തെ സർക്കർ വകയിരുത്തിയത്. 40 കോടിയോളം രൂപയുടെ ആവശ്യമുള്ളപ്പോഴാണ് ഇത്ര കുറഞ്ഞ തുക വകയിരുത്തിയത്. അനുവദിച്ച തുകയ്ക്കുള്ള സ്ഥലം അന്ന് ഏറ്റെടുക്കുകയാണ് ചെയ്തത്. അന്നത്തെ എം‌എൽ‌എ മാർ കൂടുതൽ പണം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി യാതൊരു ഇടപെടലും നടത്തിയതായി അറിയില്ല. 55.85 കോടി രൂപ ഇന്നിയും ഈ ബൈപാസ് നടപ്പിലാക്കാൻ ആവശ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.kt jaleel kanjippura

വർഷങ്ങളായുള്ള ദുരന്തങ്ങൾ തുടർക്കഥയായ ഒരു സ്ഥലത്ത് അവിടെ അപകടം കുറയ്ക്കാൻ കഞ്ഞിപ്പുര ബൈപാസ് മാത്രമേയുള്ളൂ എന്നിരിക്കെ ഇതുവരെ പ്രസ്തുത സ്ഥലം ഉൾപ്പെടുന്ന പഴയ കുറ്റിപ്പുറം നിയോജക മണ്ഡലവും ഇപ്പോഴത്തെ കോട്ടക്കൽ നിയോജക മണ്ഡലവും നിലനിർത്തി പോരുന്ന ഒരു രാഷ്ടീയ കക്ഷിക്ക് എന്തുകൊണ്ട് ഇത്രയും കാലം ബൈപാസിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചോദിച്ചു.

2006ൽ താൻ കുറ്റിപ്പുറത്ത് ജയിച്ചപ്പോൾ മുതൽ ആ മണ്ഡലത്തിൽ നടപ്പാക്കിവന്ന ക്ഷേമകാര്യങ്ങൾ എണ്ണിയെണ്ണി പറയുകയും അതോടൊപ്പം തന്നെ ആദ്യമായി ബൈപാസ് നിർമ്മാണത്തിനായി പണം കണ്ടെത്താൻ നടപടി സ്വീകരിച്ചതും താൻ എം‌എൽ‌എ ആയിരിക്കുമ്പോഴാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ വാഗ്ദാനവും മന്ത്രി ആവർത്തിച്ചു. കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം ഹർഷാരവത്തോടയാണ് സദസ് എതിരേറ്റത്.

യോഗത്തിൽ സി‌പി‌എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി‌പി‌ സക്കറിയ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരൻ, മമ്മു മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!