HomeNewsPublic Issueകഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി കെ ടി ജലീൽ

കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി കെ ടി ജലീൽ

vattappara

കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് ഒരു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി കെ ടി ജലീൽ

വളാഞ്ചേരി: കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റ്. വട്ടപ്പാറയിൽ കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ച് പറയുന്ന പോസ്റ്റ്, ഈ അപകടങ്ങൾ ഒഴിവാക്കാനായുള്ള ഏക പോം‌വചിയായി അദ്ദേഹവും ഉയർത്തിക്കാണിക്കുന്നതും ജനങ്ങളുടെ ഏറെ കാലഹ്ത്റ്റെ ആവശ്യമായ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് പ്രവൃത്തി ഉൽഘാടനങ്ങൾ നടന്നെങ്കിലും സ്ഥലമേറ്റെടുപ്പിന് ആവശ്യമായ പണം പോലും അനുവദിക്കാൻ കഴിയാതെ പോയത് പദ്ധതിയെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ പത്ത് കോടിയും ഇപ്പോഴത്തെ സർക്കാർ പത്ത് കോടിയും സ്ഥല ഉടമകൾക്ക് നൽകാൻ അനുവദിച്ചെങ്കിലും ഇനിയും 55.85 കോടി രൂപ ( സ്ഥല ഉടമകൾക്ക് നൽകാൻ 39.35 കോടിയും റോഡ് നിർമ്മാണത്തിന് 16.5 കോടിയും ) അധികം ലഭിച്ചാലേ ബൈപ്പാസ് സാക്ഷാത്കരിക്കാനാകു.

പ്രസ്തുത പണം സർക്കാർ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാർച്ച് 31ന് മുമ്പ് തുക റിലീസ് ചെയ്യിപ്പിക്കാനാകുമന്നും അദ്ദേഹം പറയുന്നു. “കഞ്ഞിപ്പുര – മൂടാൽ” ബൈപ്പാസ് ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയിരിക്കുമന്നും സ്ഥലം എം‌എൽ‌എ ആബിദ് ഹുസൈൻ തങ്ങളെയും സി‌പി‌ഐ‌എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി‌പി സക്കറിയ്യയേയും ഡോ. മുജീബ് റഹ്മാനെയും തന്നെ വിളിച്ച സുഹൃത്തുക്കളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!