HomeNewsPoliticsപ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ

പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ

k-t-jaleel

പ്ലസ‌് വൺ: മലബാറിലെ സീറ്റ‌് ക്ഷാമം പരിഹരിക്കും‐മന്ത്രി ജലീൽ

വണ്ടൂർ: തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ ബാച്ചുകൾ മലബാറിലേക്ക് മാറ്റി മലപ്പുറം അടക്കമുള്ള ജില്ലകളിലെ സീറ്റ് ഷാമം പരിഹരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ വീണ്ടും വ്യക്തമാക്കി. പ്ലസ‌് വൺ ബാച്ചുകൾക്കൊപ്പം അധ്യാപകരെയും മാറ്റും. മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചുവരികയാണ്. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ ‘ഇ എം എസിന്റെ മലപ്പുറം’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിരലിലെണ്ണാവുന്ന പൊതു വിദ്യാലയങ്ങളേ സ്വാതന്ത്ര്യം കിട്ടിയ കാലത്തും സംസ്ഥാന രൂപീകരണ കാലത്തും മലപ്പുറത്തുണ്ടായിരുന്നുള്ളൂ. മലബാർ കലാപത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥയും ബ്രിട്ടീഷുകാരുടെ പ്രതികാര മനോഭാവവുമാ‌ണ‌് ഇതിന‌് കാരണമായത‌്. 1957ലും 67ലും അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭയാണ് ഇതിന‌് മാറ്റംവരുത്തിയത‌്. 1967ൽ ഇ എം എസ് മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായ കാലത്ത് കലിക്കറ്റ് സർവകലാശാല സ്ഥാപിച്ചതാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലക്ക് കുതിപ്പേകിയത്. ജില്ല രൂപീകരണ ഘട്ടത്തിലുണ്ടായ എതിർപ്പിനുസമാനമായ കുപ്രചാരണങ്ങളാണ് അന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!