HomeNewsInaugurationമിനിപമ്പ വികസനം: വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മിനിപമ്പ വികസനം: വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

kt-jaleel

മിനിപമ്പ വികസനം: വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം ∙ ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിലും ‌ചമ്രവട്ടം അയപ്പക്ഷേത്രത്തിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ മിനിപമ്പയിലെ മണ്ഡല–മകരമാസക്കാലത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നി‍ർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകോടിയോളം രൂപ ചെലവിൽ മിനിപമ്പ നവീകരിച്ചു. എംഎൽഎ ഫണ്ടിൽനിന്നുളള 12 ലക്ഷം രൂപ വിനിയോഗിച്ച് മിനിപമ്പയിൽ കൂടുതൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

police-aid-postചമ്രവട്ടം അയപ്പക്ഷേത്രത്തിൽ വാഹന പാർക്കിങ്ങിനായി സ്ഥിരം സൗകര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാം ഗ്രൂപ്പിന്റെ സഹകരണോടെ മിനിപമ്പയിൽ സ്ഥാപിച്ച സൗരോർജ വിളക്കുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ ആധ്യക്ഷ്യം വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, പി.സുലൈമാൻ, ടി.ശിവദാസൻ, ഗോപി തടത്തിൽ, പി.അനീഷ്, പി.ജ്യോതി എന്നിവർ പ്രസംഗിച്ചു.

മിനി പമ്പയിലേക്ക് ശബരിമല തീർഥാടകരുടെ പ്രവാഹം

കുറ്റിപ്പുറം ∙ മണ്ഡലകാലത്തിന് തുടക്കമായതോടെ ഇടത്താവളമായ മിനിപമ്പയിലേക്ക് തീർഥാടകരുടെ പ്രവാഹം. നിളയിൽ മുങ്ങിക്കുളിച്ച് മിനിപമ്പയിലെ ശിവപാർവതിക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായാണ് തീർഥാടകർ എത്തുന്നത്. കഴിഞ്ഞദിവസം രാത്രിയോടെ ഇതര സംസ്ഥാന തീർഥാടകരുടെ തിരക്ക് ആരംഭിച്ചിരുന്നു.

ജലനിരപ്പ് കുറവായതിനാൽ തീർഥാടകർക്ക് പുഴയിൽ ഇറങ്ങി കുളിക്കാനുള്ള അനുമതിയുണ്ട്. ഡിടിപിസിയുടെ ലൈഫ് ഗാർഡുകളും അഗ്നിശമന സേനാ വിഭാഗവും സുരക്ഷയ്ക്കായി 24 മണിക്കൂറും പുഴയിലും കടവുകളിലുമുണ്ട്. പാർക്കിങ് സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ പവിലിയനും പ്രവർത്തനമാരംഭിച്ചു. തീർഥാടകർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പന്തലുകളും പ്രവർത്തനസജ്ജമായി. ട്രാഫിക് നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ സേവനവും ലഭ്യമാക്കി.

അന്നദാന ക്യാംപ് തുടങ്ങി

കുറ്റിപ്പുറം ∙ അയ്യപ്പസേവാ സംഘത്തിന്റെ അന്നദാന ക്യാംപിന് മിനിപമ്പയിൽ തുടക്കമായി. ക്യാംപിന്റെ ഉദ്ഘാടനം തവനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യൻ നിർവഹിച്ചു. അയ്യപ്പസേവാസംഘം ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥൻ നായർ ആധ്യക്ഷ്യം വഹിച്ചു. മകരവിളക്ക് വരെ മിനിപമ്പയിലെത്തുന്ന തീർഥാടകർക്ക് ‍മുഴുവൻ സമയവും സൗജന്യമായി ഭക്ഷണം നൽകും. രാവിലെ എട്ടു മുതൽ രാത്രി ഒൻപതു വരെയാണ് ക്യാംപ് പ്രവർത്തിക്കുക.

Content hightlights: mini pamba kuttippuram minister kt jaleel chamravattom


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!