മാലിന്യക്കൂമ്പാരങ്ങൾ കേരളത്തെ മാറാരോഗത്തിലേക്ക് നയിക്കും -മന്ത്രി കെ.ടി. ജലീൽ
കുറ്റിപ്പുറം: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തുടർന്നാൽ മാലിന്യക്കൂമ്പാരങ്ങൾ മാറാരോഗത്തിലേക്ക് കേരളത്തെ നയിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ‘മാലിന്യ മുക്തപരിസരം ആരോഗ്യസുരക്ഷയ്ക്ക്’ എന്ന സന്ദേശവുമായി നടത്തുന്ന ശുചീകരണയജ്ഞ പരിപാടിയുടെ തവനൂർ പഞ്ചായത്തുതല ഉദ്ഘാടനം മിനിപമ്പയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽനാസർ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ടി.വി. ശിവദാസ്, സി. സിന്ധു, തടത്തിൽ ഗോപി, പി. അനീഷ്, പി. രാധാകൃഷ്ണൻ, മോഹനൻ, സെക്രട്ടറി കെ.കെ. മിനി, പി.വി. വേണുഗോപാൽ, രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ എന്നിവർ പ്രസംഗിച്ചു.
തവനൂർറോഡ് മുതൽ മിനിപമ്പ ജങ്ഷൻ, അയങ്കലം വരെയുള്ള പാതയോരങ്ങളാണ് ശുചീകരിച്ച് മാലിന്യങ്ങൾ നീക്കിയത്. വാർഡുകളിൽ ആരോഗ്യ ശുചിത്വസമിതികളുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ തുടരും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ്, കുടംബശ്രീ, ആശാ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here