സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്നത് വര്‍ധിക്കുന്നു -മന്ത്രി കെ.ടി. ജലീല്‍
തിരുനാവായ: കൈനിക്കര ദയ ട്രസ്റ്റിന്റെ സൗജന്യ ആംബുലന്‍സ് സമര്‍പ്പണവും എസ്.എസ്.എല്‍.സി. പരീക്ഷയിലെ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുദാനവും കൈനിക്കരയില്‍ നടന്നു. മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു.
പണക്കാര്‍ മനസ്സുവെച്ചാല്‍ ഓരോ പ്രദേശങ്ങളിലെയും പാവങ്ങളുടെ കണ്ണീരകറ്റാം. അതിന് ജാതി -മത വര്‍ഗ വ്യത്യാസമില്ലാതെ ഓരോ പ്രദേശവാസികളും ഒരുമിക്കണം. പാവപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈപ്പറ്റുന്ന പ്രവണത വര്‍ധിക്കുകയാണ്. ഈ സമീപനം തെറ്റാണെന്ന് സമൂഹത്തില്‍ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത് അധ്യക്ഷതവഹിച്ചു.
തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്‍ അവാര്‍ഡുദാനം നടത്തി. പി.പി. കുഞ്ഞിബാവ ഹാജി, വാര്‍ഡംഗം നാസര്‍മോന്‍, വി.വി. രാജലക്ഷ്മി, അലി മുളയ്ക്കല്‍, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, സി.പി. അനില്‍, ഹമീദ് കെ.വി, എം.കെ. അലിക്കുട്ടി, നൗഷാദ്, അബുല്‍ ഫസല്‍, ടി.പി. അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here