പോളിങ് ഓഫിസർക്ക് മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യം ചിലർ അനാവശ്യ വിവാദമാക്കിയെന്ന് മന്ത്രി കെ.ടി. ജലീൽ
മലപ്പുറം: പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ഓഫിസർക്ക് മുഖം കാണിച്ചുകൊടുക്കണമെന്ന ന്യായമായ ആവശ്യമാണ് അനാവശ്യമായി ചിലർ വിവാദമാക്കിയതെന്ന് മന്ത്രി കെ.ടി. ജലീൽ. എന്തിനേയും ഏതിനേയും വർഗീയവത്കരിക്കുക എന്ന സമീപനം കുറച്ചുകാലമായി കേരളത്തിൽ മതഭേദമന്യേ പിന്തുടരുന്ന അനാരോഗ്യ പ്രവണതയാെണന്നും ‘കള്ളവോട്ടും മുഖപടവും’ എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
മുഖാവരണം ധരിച്ച് വിദേശത്തുള്ള സ്ത്രീകളുടെയും അസുഖമായി കിടക്കുന്നവരുടെയും പ്രസവിച്ച് കിടക്കുന്നവരുടെയും വോട്ടുകൾ കള്ളവോട്ടായി ചെയ്യുന്നത് കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളിൽ പതിവാണെന്ന ആക്ഷേപമുണ്ട്.
റീപോളിങ്ങിൽ ഉൾെപ്പടെ ഭാവിയിൽ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും പോളിങ് ഓഫിസറുടെ മുന്നിലെത്തുമ്പോൾ മുഖപടം ഓരോ വോട്ടറും നിർബന്ധമായും ഉയർത്തിക്കാണിച്ചു കൊടുക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കപ്പെടണം. ഇത്തരം വോട്ടർമാരുടെ മുഖം കാമറയിൽ പതിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ആൾമാറാട്ടം നടത്തുന്നത് എന്തിെൻറ പേരിലാണെങ്കിലും തെറ്റാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here