പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു
മലപ്പുറം: പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച ബന്ധുക്കളായ പെൺകുട്ടികളുടെ വീട് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു. ശനിയാഴ്‌ച പകൽ മൂന്നോടെ പള്ളിപ്പടിയിലെ ഫാത്തിമ ഫിദ, ഫാത്തിമ ഇഫ്റത്ത് എന്നിവരുടെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. പിന്നാലെ 3.30ന് പാണ്ടിക്കാട് വെള്ളുങ്ങാട്ടെ ഫസ്മിയ ഷെറിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാർ ജാഗ്രത പലിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കുടുംബങ്ങളുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും വേണ്ട നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ പി അനിൽ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ റംല, പി നാരായണൻ, എം പ്രശാന്ത്, കെ അബൂബക്കർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here