HomeNewsEducationNewsവളാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം തൊഴുവാനൂർ മമ്പഉൽ ഹുദാ സെക്കണ്ടറി മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം തൊഴുവാനൂർ മമ്പഉൽ ഹുദാ സെക്കണ്ടറി മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

minority-training-valanchery

വളാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം തൊഴുവാനൂർ മമ്പഉൽ ഹുദാ സെക്കണ്ടറി മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം എം ഇ എസ് കേവീയം കോളേജിൽ നിന്നും കാവുംപുറം തൊഴുവാനൂർ മമ്പഉൽ ഹുദാ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു.2019 മുതൽ കഴിഞ്ഞ 5 വർഷമായി എം.ഇ.എസ് കേവീയം കോളേജിൽ ആയിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പ്രിൻസിപ്പാൾ ശ്രീമതി : റജീന അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ :അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുജീബ് വാലാസി ആശംസകൾ അറിയിച്ചു സംസാരിച്ചു. മദ്രസ കമ്മിറ്റി സെക്രട്ടറി ദാവൂദ് മാസ്റ്റർ, പ്രസിഡന്റ് ചെറിയ ബാവ ,ട്രഷറർ ശിഹാബ്,ഉസ്താദ് ബഷീർ ഫൈസി, വാർഡ് കൗൺസിലർ കമറുദ്ധീൻ പാറക്കൽ എന്നിവർ സംബന്ധിച്ചു. സൗജന്യ പി എസ് സി പരിശീലനത്തിനു പുറമെ പ്രീമാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ,പാസ്സ്‌വേഡ് കരിയർ ഗൈഡൻസ് പ്രോഗ്രാം എന്നിവ വകുപ്പിന് കീഴിൽ സൗജന്യമായി നൽകി വരുന്ന പ്രോഗ്രാമുകളാണ്ച.ടങ്ങിൽ സിസിഎംവൈ സ്റ്റാഫുകളായ കെ കൃഷ്ണൻ സ്വാഗതവും,വിപി സവീൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!