HomeNewsIncidentsകുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി

കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി

waste-perumparamba-masjid

കുറ്റിപ്പുറത്ത് പള്ളിയുടെ മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി

കുറ്റിപ്പുറം: രാത്രിയുടെ മറവിൽ പള്ളിക്ക് മുന്നിൽ ഹോട്ടൽ മാലിന്യം തള്ളിയതായി പരാതി. ദേശീയപാത 66ന് സമീപത്തായി സ്ഥിതി ചെയ്യുന്ന പെരുമ്പറമ്പ് മൂടാൽ മഹല്ല് കബർസ്ഥാൻ പളളിയുടെ പ്രധാന കവാടത്തിന് മുന്നിലായാണ് ചാക്കിൽ നിറച്ച നിലയിൽ ഒരു ലോഡ് മാലിന്യം തളളിയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് മഹിന്ദ്ര ജീത്തോ പിക്കപ്പ് വാനിൽ വന്ന മുന്ന് പേർ ചേർന്നാണ് മാലിന്യം തള്ളിയത്. പള്ളിയിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ മാലിന്യം തട്ടുന്ന ദ്യശ്യം പതിഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറിൽ നിന്ന് വാഹന ഉടമയെ കണ്ടത്തി മഹല്ല് കമ്മിറ്റി വിഡിയോ സഹിതം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മഹല്ല് കമ്മിറ്റിയുടെ പരാതി പ്രകാരം മാലിന്യം തള്ളിയവർക്ക് എതിരെ കേസ് എടുത്തു. ഒന്നര വർഷം മുൻപ് രണ്ട് ലോഡ് കോഴി മാലിന്യം തള്ളിയിരുന്നു. ആ സംഭവത്തിന് ശേഷം പെരുമ്പറമ്പ് മൂടാൽ വാട്സ് ആപ്പ് കുട്ടായ്മ പള്ളിയിൽ സി.സി.ടി.വി സ്ഥാപിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!