HomeNewsMeetingസ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

mla-school-open-meeting

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എം.എൽ.എയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

വളാഞ്ചേരി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംശയദുരീകരണത്തിനും പ്രാക്ടിക്കലിനുമായി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തുന്നതിന്റെ മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ മണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുന്നോടിയായി പി.ടി.എയുടേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു വകുപ്പുകളുടേയും സഹകരണത്തോടെ സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
mla-school-open-meeting
എ.ഇ.ഒ, ബി.പി.ഒ, വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര എന്നീ പഞ്ചായത്തുകളിലെ പ്രധാനാധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരുടേയും ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെയും യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നത്.കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രന്‍ പി.വി അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ. അജിത,കുറ്റിപ്പുറം ബി.പി.സി. അബ്ദുല്‍ സലീം.ടി, കുറ്റിപ്പുറം ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍, കുറ്റിപ്പുറം എ.എസ്.ഐ വാസുണ്ണി എം.വി , എച്ച്.എം ഫോറം സെക്രട്ടറി വി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകരും പി.ടി.എ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

  • ഒരു ബെഞ്ചില്‍ 2 കുട്ടികള്‍ വീതം
  • രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കല്‍
  • സ്‌കൂളിനടുത്തുള്ള അധ്യാപകരുടെ സഹായം തേടല്‍
  • ജനപ്രതിനിധികളുമായി ക്ലീന്‍ ക്യാമ്പസ്, സുരക്ഷ ഉറപ്പാക്കല്‍
  • കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എസ്.ആര്‍.ജി, സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടത്തല്‍
  • എല്‍.പി. യു.പി. അധ്യാപകരെ കോവിഡ് പ്രോട്ടോകോള്‍ ചുമത ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
  • കുട്ടികളെ കൊണ്ടു വിടുന്നതും തിരികെ കൊണ്ടുപോകുന്നതും രക്ഷിതാവിന്റെ ചുമതലയാണ്.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!