ഇരിമ്പിളിയം പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങൾ എം.എൽ.എ സന്ദർശിച്ചു
ഇരിമ്പിളിയം: കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്നതിനാൽ തിരൂർ താലൂക്കിലെ ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ ഇരിമ്പിളിയം ഭാദങ്ങക്കിൽ പതിനഞ്ചോളം കുടുംബങ്ങൾ ഇന്ന് കാലവർഷക്കെടുതിയിലാണ്. കൊടുമുടിയിൽ പത്തോളം വീടുകൾ വെള്ളക്കെടുതിയിലായി 17 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ഈ പ്രദേശങ്ങളിൽ ഇന്ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ സന്ദർശനം നടത്തി.
ശക്തമായ കാലവർഷം മൂലമുണ്ടായ പ്രളയക്കെടുതിയിൽ മാമ്പറ്റ സുലൈമാൻ, മാമ്പറ്റ മൂസ, മാമ്പറ്റ അഷ്റഫ്, കാളിയത്ത് മരക്കാർ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയതിനാൽ അവിടെ താമസിച്ചിരുന്നവരെല്ലാം വീടുകൾ ഒഴിവാക്കി പോയിരുന്നു. വെള്ളം കയറിയ വെണ്ടല്ലൂർ മാമ്പറ്റ സുലൈമാന്റെ വീട് എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറ് കെ.ടി ഉമ്മുകുൽസുവും സന്ദർശിച്ചു.
ഇരിമ്പിളിയം വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി. എം.എൽ.എയുടെ നിർദേശാനുസരണം ഇന്ന് വൈകുന്നേരം 5 മണിക്ക് ജനപ്രതിനിധികളുടെയും, സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും തഹസിൽദാർ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ജനകീയ യോഗം കൊടുമുടി എൽ.പി സ്കൂളിൽ ചേർന്ന് ഭാവി പദ്ധതികൾക്ക് രൂപം നൽകി.ശിരുവാണി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here