HomeNewsDevelopmentsഎടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി; എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി; എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

pottkalampadi-edayur

എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി; എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി. ഈ മാസം 30 നക നിലവിലുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച്  പുതിയ പ്രവൃത്തികൾ ആരംഭിക്കുമെന്ന്  നിർമ്മിതി പ്രൊജക്ട് മാനേജർ യോഗത്തിൽ അറിയിച്ചു.
pottkalampadi-edayur
എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി പൊറ്റേക്കളംപടി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയതിനെ തുടർന്നാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും എം.എൽ.എ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി,  ബ്ലോക്ക് മെമ്പർ പരീത് കരേക്കാട്, പഞ്ചായത്ത്വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനകൃഷ്ണൻ കെ. കെ, പട്ടികജാതി വികസന ഓഫീസർ അനിലറാണി, ബീന കെ.ആർ, ഫെബ പി.ബാബു, (നിർമ്മിതി)മോഹനൻ പി.പി, ദേവായനി പി.പി, ഗിരിജ എൻ.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!