കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം: ഫണ്ട് ഉടൻ ലഭ്യമാക്കും-എംഎൽഎ
കുറ്റിപ്പുറം ∙ ആധുനിക രീതിയിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരിക്കുന്ന പദ്ധതിക്കുളള
ഫണ്ട് ഉടൻ ലഭ്യമാക്കുമെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ. ബസ് സ്റ്റാൻഡ് വികസനം എത്രയും വേഗം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി തയാറാക്കിയ രൂപരേഖ സർക്കാർ ഏജൻസി അംഗീകരിക്കേണ്ടതുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം സർക്കാർ ഏജൻസിയുടെ അംഗീകാരത്തിനായി പദ്ധതി രൂപരേഖ സമർപ്പിച്ചിട്ടുണ്ട്.
ഇത് ലഭിച്ചാലുടൻ എംഎൽഎ ഫണ്ടിൽനിന്ന് ഈ വർഷം തുക അനുവദിക്കുമെന്നും ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഒന്നര കോടിയോളം രൂപ ചെലവിലാണ് നവീകരിക്കുന്നത്.
ടൗണിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി പഞ്ചായത്തിനു പുറമേ എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ ആർകിടെക്റ്റ് വിഭാഗമാണ് ബസ് സ്റ്റാൻഡിന്റെ രൂപരേഖ തയാറാക്കിയിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here