ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കമായി
തിരുന്നാവായ: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കി ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂൾ. അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സന്ധസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, രക്ഷിതാക്കൾ എന്നിവരാണ് മൊബൈൽ ചലഞ്ചിൽ പങ്കെടുത്തത്.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ലൈബ്രറിയിൽ നിന്നും ഫോണുകൾ ലഭ്യമാക്കുന്ന സംവിധാനം വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് . അധ്യാപകരുടെ നേതൃത്വത്തിച്ചുള്ള തണൽ ചാരിറ്റി കൂട്ടായ്മ നൽകിയ സ്മാർട്ട് ഫോൺ സ്വീകരിച്ച് പ്രധാന അധ്യാപകൻ എ.പി. ഹുസൈൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ എം. സിറാജുൽ ഹഖ് സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here