വളാഞ്ചേരി നഗരസഭാ നിവാസികൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു
വളാഞ്ചേരി: നഗരസഭയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് ശമ്പള വ്യവസ്ഥയിൽ സുസ്ഥിരമായ തൊഴിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ നഗരസഭയിൽ നടപ്പിലാക്കുന്ന പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷനു കീഴിൽ സൗജന്യ തൊഴിൽ പരിശീലനവും നിയമനവും നൽകുന്നതിന്റെ ഭാഗമായി ജൂലൈ 7 ശനിയാഴ്ച രാവിലെ 10 മുതൽ വളാഞ്ചേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെബ് ഡെവലപ്പർ, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ആയുർവേദ സ്പാ തെറാപ്പി, അക്കൗണ്ട്‌സ് അസിസ്റ്റന്റ് യൂസിംഗ് ടാലി, ബാങ്കിംഗ് & അക്കൗണ്ടിംഗ്, സി.എൻ.സി ഓപ്പറേറ്റർ, ഓപ്പറേറ്റർ ടർണ്ണർ, ഓട്ടോമോട്ടീവ് സർവ്വിസ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്വെയർ ടെക്‌നീഷ്യൻ, എ.സി ടെക്‌നീഷ്യൻ, സി.സി.ടി.വി ടെക്‌നീഷ്യൻ, ടിക്കറ്റ് കസൾട്ടന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്കിം തൊഴിൽ നൽകുന്നത്. മൊബിലൈസേഷൻ ക്യാമ്പിൽ പരിശീലന ഏജൻസികൾ ഉദ്യോഗാര്ത്ഥിികളുമായി നേരിട്ട് സംവദിക്കും.
നഗരങ്ങളിലെ ദരിദ്രർക്ക് സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗം ഒരുക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സർട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴിൽ ചെയ്യാൻ സന്നദ്ധരായ എല്ലാ തൊഴിൽ രഹിതർക്കും സൗജന്യ പരിശീലനവും നിയമനവും ഉറപ്പാക്കുന്നു. പരിശീലനത്തിനു ശേഷം സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുവർക്ക് അതിനുള്ള സഹായങ്ങളും നല്കുന്നു.
പരിശീലനം പൂർത്തിയാകുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരമുള്ളതും വ്യവസായ മേഖലയിൽ സ്വീകാര്യതയുള്ളതുമായ സർട്ടിഫിക്കറ്റുകളാണ് നല്കുന്നത്. നാഷണൽ കൗസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.ടി), നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോര്പ്പഷറേഷൻ (എൻ.എസ്.ഡി.സി), സെക്ടർ സ്‌കിൽ കൗസിലുകൾ തുടങ്ങിയ കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഏജന്സിലകളാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകൾ നല്കുന്നത്. പരിശീലനാർത്ഥികൾക്ക് യാത്രാബത്തയും താമസിച്ചുള്ള പരിശീലനങ്ങൾക്ക് ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here