വളാഞ്ചേരി മൂച്ചിക്കൽ ക്ലാസിക് ക്ലബിൻ്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ബോധവത്ക്കരണവും ഫണ്ട് ശേഖരണവും നടത്തി
വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കലിൽ ക്ലാസിക് ക്ലബ് “പാലിയേറ്റീവ് നിലച്ചു പോകരുത് ” എന്ന സന്ദേശ പ്രചരണാർത്ഥം ജനകീയ ഫണ്ട് ശേഖരണവും സാന്ത്വന പരിചരണത്തിൻ്റെ പ്രസക്തിയെന്ന വിഷയത്തിൽ ബോധ വത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയിൽ ക്ലബ് ഭാരവാഹികൾ ഫണ്ട് മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. സാന്ത്വന പരിചരണത്തിന്റെ പ്രസക്തിയെന്ന വിഷയത്തിൽ സൈഫു പാടത്ത് ക്ലാസ്സെടുത്തു.
പരിപാടിക്ക് കൗൺസിലർ തസ്ലിമ നദീർ, കെ.വി.ഫിറോസ് ബാബു, വി.വി.എം. സാലിഹ്, കെ.പി.സുബൈർ മാസ്റ്റർ, ഹബീബ് പറമ്പയിൽ, ജലാലുദ്ദീൻ എന്ന മാനു, സനാഫ് പാറമ്മൽ ക്ലാസിക്കൽ ക്ലാസിക് ക്ലബ് പ്രസിഡണ്ട് അസറുദ്ദീൻ പി.പി, സെക്രട്ടറി സജാസ്.സി.പി, ട്രഷറർ ജിഷാദ് മുത്തു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here