മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി
വളാഞ്ചേരി: വളാഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കാവുന്ന മുച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമുടമകൾ സമ്മതപത്രം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. വളാഞ്ചേരിയുടെ ഏറെ കാലത്തെ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. പെരിന്തൽമണ്ണ, തൃശൂർ, കോഴിക്കോട്, പട്ടാമ്പി റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷൻ ആയതിനാൽ നിരവധി വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകും. ഇത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നുന്നത്. ടൗണിലുള്ള ബൈപ്പാസ് റോസുകൾ സജീവമാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്കും, കോഴിക്കോട് റോഡിൽ നിന്നും പെരിന്തൽമണ്ണ റോഡിലേക്കുമാണ് ബൈപ്പാസുളളത്.
ഈ റോസുകൾ വീതികുറവായതിനാൽ ഇവിടെ വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സപ്പെടുന്നതും പതിവാണ്. ഈ ബൈപ്പാസ് റോഡുകളുടെ വീതിക്കുട്ടി സജീവമാക്കിയാൽ ഒരു പരിധി വരെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ബൈപ്പാസ് റോസുകൾ വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡി ലേക്കുള്ള റോഡിലെ ഇരുവശത്തുമുള്ള സ്ഥലമുടകൾ സമ്മതപത്രം നഗരസഭക്ക് കൈമാറിയത്. സ്ഥലമുടമയും റോഡ് നിർമ്മാണ കമ്മറ്റി ചെയർമാനുമായ ചാച്ചു, കൺവീനർ അലിക്കുട്ടി, എ.ആർ.അബ്ദുൽ കരീം എന്നിവർ ചേർന്നാണ് സമ്മതപത്രം ചെയർമാന് കൈമാറിയത്. ചടങ്ങിൽ കൗൺസിലർമാരായ തസ്‌ലീമ നദീർ, നൂർ ജഹാൻ, മോഹനൻ, ഹബീബ് പറമ്പയിൽ, ടി.സൈതാലിക്കുട്ടി, അഷ്റഫ്, കെ.ബി ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
KV Ahamed Kutty, Retired Engineer
/
We the citizens of municipality convey our thanks for their noble gesture. The municipality authority must act immediately. There are some mentally dis-oriented and money hungry elements who had been creating problem all along against the development of the area. The onus of responsibility to widen the road now lies with the municipal authority.
November 29, 2021