HomeNewsDevelopmentsവളാഞ്ചേരി മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് പുനരുദ്ധാരണം നടത്തി

വളാഞ്ചേരി മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് പുനരുദ്ധാരണം നടത്തി

moochikkal-karingallathani-road-retar-2024

വളാഞ്ചേരി മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് പുനരുദ്ധാരണം നടത്തി

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 17,18 വാർഡുകളിലൂടെ കടന്നു പോകുന്നതും,ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനുമായി 2 വർഷം മുമ്പ് വീതി കൂട്ടി പുനരുദ്ധാരണം നടത്തിയ മൂച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ പ്രത്യോക താൽപര്യ പ്രകാരം വീണ്ടും ടാറ് ചെയ്ത് പുനരുദ്ധാരണം നടത്തി.നഗരസഭ ചെയർമാൻ നാഷ്ണൽ ഹൈവേ വർക്ക് നടത്തുന്ന കെ.എൻ.ആർ.സി.എൽ കമ്പനിയോട് ആവശ്യപ്പെട്ടതുപ്രകാരംമാണ് പുനരുദ്ധാരണം നടത്തിയത്.കേരള വാട്ടർ അതോറിട്ടി സ്ഥാപിച്ച പൈപ്പ് ലൈൻ നിരന്തരമായി പൊട്ടിയതുമൂലം റോഡിലൂടെ വെള്ളം പറന്നുഒഴുകുകയും തൻമൂലം റോഡ് കേടുവരുകയുമാണ് ഉണ്ടായത്.ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ,പട്ടാമ്പി ഭാഗങ്ങിലേക്ക് യാത്രചെയ്യുന്നവർക്ക് വീതികൂട്ടി പുനരുദ്ധാരണം നടത്തിയ ബൈപ്പാസ് റോഡ് വളരെ ഉപകാരപ്രദമായിരുന്നു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ,18-ാംവാർഡ് കൗൺസിലർ തസ്ലീമ നദീർ,ജലാലുദ്ധീൻ എന്ന മാനു തുടങ്ങിയവർ സ്ഥലം സന്ദർഷിച്ചു,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • കോൺട്രാക്ടറെ തിരിച്ചു വിളിച്ചു റോഡ് മുഴുവൻ വീണ്ടും താർ ചെയ്യുകയാണ് വേണ്ടത്

    November 30, 2024

Leave A Comment

Don`t copy text!