കുറ്റിപ്പുറം മൂടാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത 66-ൽ മൂടാലിൽ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചങ്ങരംകുളം സ്വദേശി തയ്യിൽവളപ്പിൽ വിഷ്ണു(27)വിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂടാൽ സർവീസ് റോഡിലാണ് അപകടം. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തുനിന്ന് കുറ്റിപ്പുറത്തേക്കു വരുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണു റോഡിലേക്ക് തെറിച്ചുവീണു. ബസ് ജീവനക്കാരാണ് വിഷ്ണുവിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here