HomeNewsGeneralകഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: പത്തുകോടി കിട്ടി; ഇനിയുംവേണം 25 കോടിയോളം രൂപ

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: പത്തുകോടി കിട്ടി; ഇനിയുംവേണം 25 കോടിയോളം രൂപ

kanjippura-bypass

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: പത്തുകോടി കിട്ടി; ഇനിയുംവേണം 25 കോടിയോളം രൂപ

വളാഞ്ചേരി: കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണത്തിന് രണ്ടാംഘട്ടത്തില്‍ പത്തുകോടി രൂപകൂടി അനുവദിച്ചു. നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. തുക ഭൂവുടമകള്‍ക്ക് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശംനല്‍കി.
സ്ഥലമേറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കേണ്ട 400 പേരില്‍ ഇതുവരെ 140 പേര്‍ക്ക് തുക നല്‍കി. ബാക്കിയുള്ള 260 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 35 കോടി വേണ്ടതില്‍ പത്തുകോടി മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. ഇനിയും 25 കോടി രൂപയോളം നല്‍കിയാല്‍ മാത്രമേ സ്ഥലം പൂര്‍ണമായും ഏറ്റെടുക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുകയുള്ളൂ.
സ്ഥലമേറ്റെടുത്ത് പൊതുമരാമത്തുവകുപ്പിന് കൈമാറിയാലെ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിക്കൂവെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ നിലപാട്.
ആറുകിലോമീറ്റര്‍ വരുന്ന ബൈപ്പാസ് പ്രാവര്‍ത്തികമാകുന്നതോടെ സ്ഥിരം അപകടവളവുകളായ വട്ടപ്പാറയും പാണ്ടികശാല ചോലവളവും താണ്ടാതെ വാഹനങ്ങള്‍ക്ക് പോകാനാകും. വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാനും അഞ്ചുകിലോമീറ്ററോളം ദേശീയപാതയില്‍ ദൂരംകുറയ്ക്കാനും ബൈപ്പാസ് നിര്‍മാണം ഉപകരിക്കും.
നിര്‍മാണംനിലച്ച കഞ്ഞിപ്പുര റോഡ് ഉപയോഗശൂന്യമായതോടെ വളാഞ്ചേരി നഗരത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗതതടസ്സം ഉണ്ടാകുന്നത്.

 

Summary: 10 crores recieved, but rest 25 crores pending for Moodal-Kanhippura bass land acquisition


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!