Moodal-Kanjipura Byepass road allignment marked
ദേശീയപാത 17-ലെ അപകടകേന്ദ്രങ്ങളായ ചോലവളവും വട്ടപ്പാറയും ഒഴിവാക്കി നിര്‍മിക്കുന്ന മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ അലൈന്‍മെന്റ് തിങ്കളാഴ്ച അടയാളപ്പെടുത്തി.
കഞ്ഞിപ്പുര അങ്ങാടിയില്‍ എപി അബ്ദുസമദ് സമദാനി എം.എൽ.എ ഉദ്ഘാടനം നിര്‍വഹിച്ചു.6.2 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ പാത 25 കോടി രൂപ ചിലവിലാണ് നിൽമ്മിക്കുന്നത്. പദ്ധതി യാഥാർത്യമാവുന്നതോടെ മൂടാലിൽ നിന്നും വളാഞ്ചേരി വഴി കഞ്ഞിപ്പുരയിലേക്കുള്ള ദൂരം 5 കിലോ മീറ്ററോളം ലാഭിക്കാം. വളാഞ്ചേരി പട്ടണത്തിലെ ട്രാഫിക് കുരിക്കിൽ നിന്നും മോചനവും ഇതും മൂലം ഉണ്ടാകുന്നു.
ഒക്ടോബര്‍ അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ഉദ്ഘാടനം നടത്താനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Summary: The alignment of Moodal-Kanjipura Byepass road has been marked on Monday. The marking was inaugurated by AP Abdusamad Samadani MLA at Kanjipura town. The road will save around 5 kilometers while travelling from Moodal to Kanjipura via Valanchery.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here