HomeNewsCrimeTheftമൊബൈൽ ഫോൺ മോഷണം: മൂടാൽ സ്വദേശി പിടിയിൽ

മൊബൈൽ ഫോൺ മോഷണം: മൂടാൽ സ്വദേശി പിടിയിൽ

moodal-phone-thief

മൊബൈൽ ഫോൺ മോഷണം: മൂടാൽ സ്വദേശി പിടിയിൽ

പൊന്നാനി: ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം മൂടാൽ സ്വദേശി പള്ളിയാൽപറമ്പിൽ പ്രമോദി (28) നെയാണ് സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്. വെളിയങ്കോട് ചെറിയ പള്ളിക്കു സമീപം റോഡരികിൽ ഫോണിൽ സംസാരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ അടുത്തേക്ക് ബൈക്കിലെത്തിയ പ്രമോദ് ഫോൺ ചെയ്യുന്നതിനായി മൊബൈൽ ചോദിച്ചുവാങ്ങിക്കുകയും ഫോൺ കയ്യിൽ കിട്ടിയ ഉടൻ സ്ഥലം വിടുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണിന്റെ കവറിൽ 2000 രൂപയുമുണ്ടായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!