‘മൂല്യങ്ങളുടെ സ്വരലയം’ ഇന്ന് ; എംഇഎസ് കോളജ് മൈതാനിയിലെ ചീനിമരച്ചോട്ടിൽ വേദി ഒരുങ്ങി
വളാഞ്ചേരി: എംഇഎസ് കോളജ് മൈതാനിയിലെ
ചീനിമരച്ചോട്ടിൽ ‘മൂല്യങ്ങളുടെ സ്വരലയം’ ഇന്ന്. രാവിലെ തുടങ്ങി രാവേറുംവരെ നീളുന്ന ഒത്തുചേരലിന് വളാഞ്ചേരിയിലെയും പരിസരമേഖലകളിലെയും സഹൃദയരായ ഒരുകൂട്ടം ആളുകളാണ് വേദി ഒരുക്കുന്നത്. അതിഥിയെന്നോ ആതിഥേയനെന്നോ വിത്യാസമില്ലാതെ എല്ലാവരും തുല്യരായി, രാഷ്ട്രീയ–മത–സാമൂഹിക സാംസ്കാരിക–സന്നദ്ധ രംഗങ്ങളിലെ പ്രവർത്തകരും നേതാക്കളും സാധാരണക്കാരും ഒരുമിച്ചിരുന്നാണ് പരിപാടി എന്നത് ഇതിന്റെ സവിശേഷതയാണ്.
ജീവിതം വ്യത്യസ്തമായി അടയാളപ്പെടുത്തിയ വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും. കൃഷിയിലും പരിസ്ഥിതി വിഷയങ്ങളിലും പുതിയ രീതികൾ പരീക്ഷിച്ചവരും സന്നദ്ധസേവന മേഖലകളിൽ ജീവിതം കൊണ്ടു ത്യാഗികളായവരും അവരവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനായി പരിപാടിക്ക് എത്തും. പാട്ടും കവിതയും വരയും ഗസലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ–ചിത്ര–പുസ്തക പ്രദർശനങ്ങൾ പ്രത്യേകതയാണ്. രാവിലെ ഒൻപതിനു തുടങ്ങി രാത്രി ഒൻപതിനു അവസാനിക്കുംവിധമാണ് പരിപാടി. സമാപനം കുറിച്ച് ഉമ്പായിയുടെ ഗസലുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here