പള്ളിറോഡ് സ്പൈക്കോ ക്ലബും കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായി ഓൺലൈൻ പഠനത്തിന് ടിവി കൈമാറി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വീട്ടിൽ പള്ളിറോഡ് സ്പൈക്കോ ക്ലബും,കമ്മുട്ടിക്കുളം-പള്ളിറോഡ് വഴിവിളക്ക് വാട്സപ്പ് ഗ്രൂപ്പുംസംയുക്തമായിനൽകുന്ന ടിവി പതിനൊന്നാംവാർഡ് ഓർണലൈൻ പഠന സജ്ജീകരണ സമിതി കൺവീനർ ശ്രീമതി അമ്പിളി ടീച്ചർ കുടുംബത്തിന് കൈമാറി, എച്.എ.എൽ.പി സ്ക്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ പി മൊയ്തു, കെ ഷമീർ ബാബു(ക്ലബ് സെക്രട്ടറി) കെ കുഞ്ഞുട്ടി (സ്പൈകൊ ക്ലബ് ട്രഷറർ) വൈസ് പ്രസിഡൻ്റ് വി സാജിത് മാസ്റ്റർ,ജോതിഷ് മാസ്റ്റർ,നവമാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയൻ,വഴിവിളക്ക് പ്രതിനിധികളായ മൻസൂർ,ഇർഷാദ്,അജ്മൽ, അജ്മൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here