പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്ക്ക് നിർമിച്ച് നൽകി മൂന്നാക്കൽ സ്വദേശിനി ഷബ്ന റിയാസ്
എടയൂർ: കോവിഡ് കാലത്ത് സ്വന്തം സുരക്ഷ അവഗണിച്ച് ജനങ്ങളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യാഗസ്ഥർക്ക് മാസ്‌ക്കുകൾ നിർമ്മിച്ച് നൽകി എടയൂർ മൂന്നാക്കൽ പള്ളിറോഡ് സ്വദേശിനിയായ ഷബ്ന റിയാസ്. കേരള പോലീസിന്റെ പേര് പ്രിന്റ് ചെയ്ത മാസ്‌ക്കുകളാണ് നിർമിച്ചു നൽകിയത്. കൊളത്തൂർ സ്റ്റേഷനിലും വളാഞ്ചേരി സ്റ്റേഷനിലും 50 മാസ്‌ക്കുകൾ വീതമാണ് നൽകിയത്. വളാഞ്ചേരി സ്റ്റേഷനിൽ എസ്.ഐ സിദ്ധിഖ്, കൊളത്തൂർ സ്റ്റേഷനിൽ എസ്.ഐ മോഹൻ ദാസ് എന്നിവർ ഷബ്‌നയുടെ ഭർത്താവ് റിയാസിൽ നിന്നും മാസ്‌ക്കുകൾ ഏറ്റുവാങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here