വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.
33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവെച്ചാണ് സ്ഥിരനിക്ഷേപത്തിൻമേൽ വായ്‌പ നൽകേണ്ടത്. എന്നാൽ നൽകിയ വായ്‌പകളുടെ രസീതുകൾ പരിശോധനാസമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കൂടാതെ കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പയെടുത്തതായും കണ്ടെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here