വെണ്ടല്ലൂർ പറമ്പത്ത്‌കാവിൽ നിന്ന് വീണ്ടും ചരിത്രശേഷിപ്പുകൾ കണ്ടെത്തി
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത് കാവിൽനിന്ന് വീണ്ടും ചരിത്രാവശേഷിപ്പുകൾ കണ്ടെത്തി. ചെങ്കൽപാറയിൽ ഇരുമ്പ് ആയുധം കൊണ്ടുണ്ടാക്കിയ 28 ചെറിയ കൽക്കുഴികളും അൽപംമാറി അർധവൃത്താകൃതിയിലുള്ള ചെങ്കൽചാലുമാണ്ത കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് കലിക്കറ്റ് സർവകലാശാലയിലെ ചരിത്ര ഗവേഷകർക്ക് പുതിയ തെളിവുകൾ ലഭിച്ചത്. കാലഘടന നിർണയിക്കുന്നതിന്ത വിദഗ്ധ പരിശോധന ആവശ്യമാണ്.
പൊന്നാനി തുറമുഖത്തെ തമിഴ് കർണാടക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത് എന്നത് ഗവേഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ചരിത്രശേഷിപ്പുകളെക്കുറിച്ച് കലിക്കറ്റ് സർവകലാശാലാ ഗവേഷകസംഘത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ഡോ. എം ആർ രാഘവവാര്യരുടെ ആമുഖ കുറിപ്പോടെ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. തഞ്ചാവൂർ സർവകലാശാലയിലെ ഡോ. വി ശെൽവകുമാർ, കലിക്കറ്റ് ചരിത്ര വിഭാഗത്തിലെ ഡോ. പി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവ് ശേഖരണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here