മണ്ണ്, മണൽ, ലഹരി, ചൂതാട്ട മാഫിയകൾക്കെതിരെ നടപടികൾ കർശനമാക്കി വളാഞ്ചേരി പോലീസ്; രണ്ടാഴ്ചക്കിടെ പിടിയിലായത് 10ലേറെ പേർ
വളാഞ്ചേരി: രണ്ടാഴ്ചയ്ക്കുള്ളിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി മണ്ണ് ഖനനം ചെയ്തതിന് രണ്ടു വാഹനവും മണൽകടത്തിയതിന് ഓരോ വാഹനവും പിടികൂടി. പുറമണ്ണൂർ മേഖലയിലാണ് വ്യാപകമായ മണ്ണ്, മണൽ മാഫിയാ പ്രവർത്തനങ്ങൾ നടക്കുന്നത് . ആയതിനു തടയിടാനുള്ള പ്രവർത്തനങ്ങൾ വളാഞ്ചേരി പോലീസ് സ്വീകരിച്ചു കഴിഞ്ഞു.ഈ മേഖലയിൽ നിന്നടക്കം അനധികൃതമായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയിരുന്ന 5 പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഹാൻസ് പോലെയുള്ള നിരോധിത മായിട്ടുള്ള പുകയില ഉൽപ്പന്നങ്ങൾ വിപണനം നടത്തിയതിനു പോലീസ് എട്ടു കേസുകൾ എടുത്തു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിനും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പഴയ കേസുകളിൽ ഉൾപ്പെട്ടു കോടതി പിടികിട്ടാപുള്ളികൾ ആയി പ്രഖ്യാപിച്ച 10 പേരെയും ഈ മാസത്തിൽ വളഞ്ചേരി പോലീസ് പിടികൂടിയിരുന്നു. വളാഞ്ചേരി ടൗണിലെ ഗതാഗത തടസ്സം ഉണ്ടാക്കുന്ന എന്നും നാടിന്റെ ശാപമായിട്ടുള്ള ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന അനധികൃത പാർക്കിംഗ് നടത്തുന്നവർക്ക് എതിരെയും ബസ് സ്റ്റാൻഡിനകത്തു അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് എതിരെയും പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here