പ്രളയ ദുരിതാശ്വാസ ഫണ്ട്; ഇരിമ്പിളിയം പഞ്ചായത്തിലെ അർഹരായവർ പട്ടികയിൽ പുറത്ത്
ഇരിമ്പിളിയം: കഴിഞ വർഷമുണ്ടായ പ്രളയത്തിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായ അർഹരായ നിരവധി കുടുംബങ്ങളാണ് നഷ്ടപരിഹാരത്തിനായി അധികൃതർ തയ്യാറാക്കിയ ലിസ്റ്റിൽ പോലും വരാതെ പുറത്തായിട്ടുള്ളത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 14-15 വാർഡുകൾ ഉൾക്കൊള്ളുന്ന വെണ്ടല്ലൂർ പ്രദേശത്ത് നിന്നാണ് ഏകദേശം മുപ്പതിലധികം വീടുകൾ ലീസ്റ്റിൽ പോലും ഉൾപ്പെടാതെ പോയത്. ഇവരെല്ലാവരും കഴിഞ്ഞ പ്രളയ സമയത്ത് കോട്ടപ്പുറം സ്കൂൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരും ക്യാമ്പിൽ താമസിച്ചവരുമാണ്. വീട് മുഴുവൻ വെളളത്തിനടിയിലായി ലക്ഷക്കണക്കിന് രൂപ നഷ്ടം സംഭവിച്ച ഇവർക്ക് അധികൃതർ എടുത്ത ലീസ്റ്റിൽ ഇടം നേടാത്തതിനാൽ ഗവൺമെൻറ് നൽകുന്ന സമാശ്വാസ തുകയായ പതിനായിരം രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് തുക നഷ്ടപ്പെടുരുതെന്ന് ദുരിതബാധിതർ ആവശ്യപ്പെടുന്നു. നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ലഭ്യമാക്കിത്തരുന്നതിനായി അധികൃതർ നടപടി എടുക്കണമെന്നാവശവപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്കും മലപ്പുറം ജില്ലാ കലക്ടർ, തിരൂർ താലൂക്ക് ഓഫീസർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ദുരന്തബാധിതർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here