വിഎഫ്‌എ ഫുട്‌ബോൾ മെളയുടെ വ്യാജ പാസുകൾ പിടികൂടി
വളാഞ്ചേരി വിഎഫ്‌എ ഫുട്‌ബോൾ മെളയുടെ വ്യാജ പാസുകൾ പിടികൂടി. നാൽപതോളം വ്യാജ പാസുകളാണ് സംഘാടകർ പിടികൂടിയത്. ഇവയെല്ലാം കാണികൾക്ക് കൈമാറിയത് ഒരേ വ്യക്തി തന്നെയെന്ന് തിരിച്ചറിഞ്ഞതായി സംഘാടകർ പറഞ്ഞു.
വളാഞ്ചേരിയിലെ ഒരു പ്രാദേശിക നേതാവിന് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായി ഭാരവാഹികൾ അറിയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഒതുക്കി തീർക്കൽ ശ്രമം ശക്തമായി നടക്കുന്നു എന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ.
വ്യാജ പാസുകൾ പിടിച്ച സംഭവത്തിൽ ഇതുവരെ നിയമനടപടികൾ ഒന്നും തന്നെ സ്വീകരിച്ചതായി അറിവില്ല. എന്നാൽ പ്രശ്നം വിവാദമായതിനെ തുടർന്ന് മാധ്യമങ്ങളെ കണ്ട ഒരു മുതിർന്ന ഭാരവാഹി സംഭവം പാസുകൾ നിർമ്മിച്ച പ്രാദേശിക നേതാവ് പ്രതിനിധാനം ചെയ്യുന്ന പർട്ടിയുടെ സംസ്ഥാന ഘടകത്തെയും ജില്ലാ ഘടകത്തെയും അറിയിച്ചിട്ടുണ്ടെന്നു മാത്രമാണ് പറഞ്ഞത്.
ലാഭവിഹിതം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്ന ജനോപകാരപ്രദമായ ഒരു ടൂർണമെന്റിനെ തകർക്കാനുള്ള ഗൂഢശ്രമത്തിനെതിരെ ഭാരവാഹികളുടെ ഭാഗത്തുനിന്നുള്ള തണുപ്പൻ നീക്കത്തെ ആശങ്കയോടെയാണ് ഫുട്‌ബോൾ പ്രേമികൾ നോക്കികാണുന്നത്,
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here