രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പരിക്കാട് ആറു വരി പാത; നാലായിരം കോടി രൂപ അനുവദിച്ചു
മലപ്പുറം: ജില്ലയില്‍ പാശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം. രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത 66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും, വളാഞ്ചേരി-കാപ്പരിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു.രാമനാട്ടുകര ബൈപ്പാസ് ജങ്ഷനിൽനിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00 കോടി രൂപയും വളാഞ്ചേരി ജങ്ഷൻ മുതൽ കപ്പിരിക്കാട് വരെയുള്ള റോഡിന് 17,05,88,00 കോടിരൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുകയുടെ വിതരണോദ്ഘാടനം നവംബറിൽ മലപ്പുറത്ത് നടന്നിരുന്നു. റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ നടപടി ഉൾപ്പെടെ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നീ എംപി മാരുടെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് ഗതാഗതരംഗത്ത് മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് ഭീമമായ തുക അനുവദിച്ചുകിട്ടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here