HomeNewsGood Samaritanമനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി

മനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി

pardoned

മനുഷ്യ മനസ്സിലെ കരുണയുടെ അതിരുകളില്ലാത്ത ആഴം വിളിച്ചോതി പാണക്കാട്ടെ മണ്ണിൽ വച്ച് ആയിശുമ്മ അലിക്ക് മാപ്പ് നൽകി

മലപ്പുറം: ആയിഷ ബീവി നൽകിയ പ്രതീക്ഷയുടെ മധുരംകൊണ്ട് നോമ്പുതുറന്ന്, റസിയയും ബന്ധുക്കളും ഉത്തർപ്രദേശിലേക്കു തിരികെപ്പോവുകയാണ്. ഇനി സൗദിയിലെ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ട് ഭർത്താവ് മുഹറം അലി ഷഫീഉല്ല (38) എത്തുന്നതും കാത്തിരിക്കും റസിയയും മൂന്നുമക്കളും. സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലിക്ക് അയാളുടെ കത്തിക്കിരയായ ഒറ്റപ്പാലം പത്തൊൻപതാംമൈൽ സ്വദേശി മുഹമ്മദ് ആഷിഫി(24)ന്റെ കുടുംബം ഇന്നലെ മാപ്പുനൽകി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് വികാരനിർഭരമായ രംഗങ്ങൾക്കൊടുവിൽ, ആഷിഫിന്റെ മാതാവ് ആയിഷ ബീവി മാപ്പുനൽകൽ രേഖയിൽ ഒപ്പുവച്ചു. അൽഹസ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) പ്രവർത്തകർ അത് കോടതിക്കു സമർപ്പിക്കുന്നതോടെ മോചനത്തിന്റെ വാതിൽ തുറക്കുമെന്നാണു പ്രതീക്ഷ. മനോനില തെറ്റിയ അലി ഇപ്പോൾ സൗദിയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണ്.
pardoned
അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു ആഷിഫും ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി അലിയും. സ്വബോധത്തിലല്ലാത്ത ഏതോ നിമിഷത്തിലാവണം ഉറങ്ങിക്കിടക്കുകയായിരുന്ന ആഷിഫിനെ അലി കഴുത്തറുത്തു കൊന്നു. ആറുവർഷം മുൻപാണ് സംഭവം. ആഷിഫിനുവേണ്ടി കെഎംസിസി നിയമപോരാട്ടം നടത്തി. അതിനിടെ, മനോനില തെറ്റിയ അലിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. 2017 നവംബറിൽ കോടതി വധശിക്ഷ വിധിച്ചു. മാനസികാരോഗ്യകേന്ദ്രത്തിലായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അലിയുടെ ദുരവസ്ഥയറിഞ്ഞ കെഎംസിസി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ഭാര്യയോ മാതാവോ മാപ്പുനൽകിയാൽ ഇളവനുവദിക്കാമെന്ന സൗദി നിയമത്തിലായി പ്രതീക്ഷ. കെഎംസിസി തന്നെ സാദിഖലി തങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു വഴിയൊരുക്കുകയായിരുന്നു.

"അള്ളാഹുവിനെ മുൻനിർത്തി എന്റെ മകന് വേണ്ടി ഞാൻ മാപ്പ് നൽകുന്നു" ഇത്രയും പറഞ്ഞ് ആ ഉമ്മ മകനെ കുറിച്ചുള്ള അറ്റമില്ലാത്ത ഓർമ്മകളുടെ തളളിച്ചയിൽ വിതുമ്പി കരഞ്ഞു.മനുഷ്യ മനസ്സിന്റെ കരുണയുടെ ആഴം അതിരുകളില്ലാത്തതാണ്.സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ അത്തരമൊരു കരുണയുടെയും പരിത്യാഗത്തിന്റെയും കഥയാണ് ഇന്നത്തെ ദിവസം പാണക്കാട് വെച്ച് സാക്ഷാത്കരിച്ചിരിക്കുന്നത്.ആറ് വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ അൽ അസ്ഹയിൽ വെച്ച് കൊല ചെയ്യപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് ആസിഫിന്റെ മാതാവ് ആയിശുമ്മയാണ് സഊദിയിൽ വധശിക്ഷ കാത്തിരിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പ്രതി മുഹറം അലി ഷഫീലിന് നിരുപാധികം മാപ്പ് നൽകിയത്.കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അർജ്ജുനന്റെ മോചനത്തിന് ശേഷം കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിച്ച മറ്റൊരു സംഗമത്തിനാണ് ഇന്ന് പാണക്കാട് സാക്ഷ്യം വഹിച്ചത്. സർവ്വശക്തന് സ്തുതി.ഒരാൾ കൂടി ഈ പരിശുദ്ധ മാസത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ഈ ഉദ്യമത്തിന് നിരന്തരം പ്രയത്നിച്ച അൽ അസ്ഹ കെ എം സി സി ക്ക് അ ഭിനന്ദനങ്ങൾ.മറക്കാനും പൊറുക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള സ്നേഹത്തിന്റെ സാഗരസമാനമായൊരു ഹൃദയമാണ് മറ്റെന്തിനെക്കാളും ശ്രേഷ്മമായിട്ടുള്ളത്. അത്തരം മനസ്സുകളുടെ ചരിത്രമാണ് വിപ്ലവങ്ങളിൽ വെച്ചേറ്റവും വലിയ സമ്മോഹനമായ വിപ്ലവങ്ങൾ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.

Posted by Sayyid Munavvar Ali Shihab Thangal on Wednesday, May 30, 2018


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!