HomeNewsInitiativesനോ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയാൽ പടമെടുത്ത് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം

നോ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയാൽ പടമെടുത്ത് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം

parking-offence

നോ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയാൽ പടമെടുത്ത് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം

തിരൂർ:

കുറ്റിപ്പുറം, തിരൂർ തുടങ്ങിയ മേഖലകളിൽ നോ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തിയാൽ

പൊതുജനങ്ങൾക്ക് ഫോട്ടോയെടുത്ത് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സംവിധാനം. ഫോട്ടോ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. നഗരങ്ങളിലെ അനധികൃത വാഹന പാർക്കിങ് അപകടങ്ങൾക്കും ഗതാഗതസ്തം‌ഭനത്തിനും ഇടയാക്കുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടിയെന്ന് തിരൂർ ജോയിന്റ് ആർടിഒ സി.യു.മുജീബ് പറഞ്ഞു.

നോ പാർക്കിങ് സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ദൃശ്യം പകർത്തി സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ kl55@keralamvd.gov.in എന്ന ഇ–മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. ചിത്രം പരിശോധിച്ച് വാഹനയുടമയുടെ വിലാസത്തിൽ മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയയ്ക്കും. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനു കഴിഞ്ഞ ദിവസം 180 പേർക്ക് അധികൃതർ നോട്ടിസ് നൽകി.

Content highlights: parking offenses


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!